Thursday, May 5, 2016

പേരില്ലാത്തവൾ 


നീ  ചോദ്യങ്ങളായി പിറന്നപ്പോൾ
ഈയവും അരക്കുമിട്ട ശിരസ്സുകൾ
നിയമത്താളുകളിൽ ചോരക്കണക്കുകൾ തിരയുന്നു!

അവളുടെ മാറ് പിളർന്നോരീ
നഖമുനകളിൽ തൂങ്ങിയാടും
തുലാസിന്റെ  പേരോ നീതി?

താഴിട്ടു പൂട്ടിയ ചിത്തങ്ങളിനിയും
വാക്കിൻ ശരങ്ങളാൽ 
അവളുടെ വസ്ത്രമുരിയും!

സത്യത്തിൻ ശിഖരം ഇരിയുമ്പോൾ
ചുടുനിണം ചിന്തുന്നു 
നിത്യസഹയായ മാതാവിന്റെ നെഞ്ചിൽ!

ശിഷ്ടമാകുന്നൊതൊരീ കഴുമരങ്ങൾ  മാത്രം
തിരയാം നമുക്കിനിയുമീ പാരിൽ
കണ്ണു മൂടിടാത്തൊരു നീതി ദേവതയെ!


----------- ശ്രുതി വിൽ‌സൺ തേക്കത്ത്


ഒരായിരം നിർഭയകൾ പൊലിഞ്ഞിട്ടും ഉണരാത്ത കണ്ണുകൾ ഇനിയെന്ന് ഉണരുമെന്നു എനിക്കറിയില്ല! പൊലിഞ്ഞു പോയ അഗ്നിനക്ഷത്രങ്ങളെ നിങ്ങളെന്നും ഒരു കനലായി ഈ നാടിന്റെ നെഞ്ചകത്തിൽ എരിയും! May your soul RIP! 

No comments:

Post a Comment