Thursday, May 5, 2016

പേരില്ലാത്തവൾ 


നീ  ചോദ്യങ്ങളായി പിറന്നപ്പോൾ
ഈയവും അരക്കുമിട്ട ശിരസ്സുകൾ
നിയമത്താളുകളിൽ ചോരക്കണക്കുകൾ തിരയുന്നു!

അവളുടെ മാറ് പിളർന്നോരീ
നഖമുനകളിൽ തൂങ്ങിയാടും
തുലാസിന്റെ  പേരോ നീതി?

താഴിട്ടു പൂട്ടിയ ചിത്തങ്ങളിനിയും
വാക്കിൻ ശരങ്ങളാൽ 
അവളുടെ വസ്ത്രമുരിയും!

സത്യത്തിൻ ശിഖരം ഇരിയുമ്പോൾ
ചുടുനിണം ചിന്തുന്നു 
നിത്യസഹയായ മാതാവിന്റെ നെഞ്ചിൽ!

ശിഷ്ടമാകുന്നൊതൊരീ കഴുമരങ്ങൾ  മാത്രം
തിരയാം നമുക്കിനിയുമീ പാരിൽ
കണ്ണു മൂടിടാത്തൊരു നീതി ദേവതയെ!


----------- ശ്രുതി വിൽ‌സൺ തേക്കത്ത്


ഒരായിരം നിർഭയകൾ പൊലിഞ്ഞിട്ടും ഉണരാത്ത കണ്ണുകൾ ഇനിയെന്ന് ഉണരുമെന്നു എനിക്കറിയില്ല! പൊലിഞ്ഞു പോയ അഗ്നിനക്ഷത്രങ്ങളെ നിങ്ങളെന്നും ഒരു കനലായി ഈ നാടിന്റെ നെഞ്ചകത്തിൽ എരിയും! May your soul RIP! 

ചുവന്ന സ്വപ്‌നങ്ങൾ...

ഗുൽമോഹർ

കുന്നിൻ വിരിമാറിൽ  ഒരായിരം 
ഗുൽമോഹറുകൾ പൂത്തു നില്ക്കുന്നു
സ്വപ്നങ്ങൾക്ക് തീ പിടിച്ചപോലെ!

വിപ്ലവം

കുരുതിത്തറയിലെ കനച്ച ചോരച്ചാലുകളിൽ
രക്ത പുഷ്പങ്ങൾ വിരിയുമ്പോൾ
ഹൃദയത്തിൽ പിറക്കുന്നു  മരണമില്ലാത്ത മൂന്നക്ഷരം

നാണം 

അവന്റെ  അധരങ്ങൾ  കഥ മെനയുമ്പോൾ 
തരുണിയുടെ കവിളിൽ 
പൂത്തുലഞ്ഞാടും കുങ്കുമപ്പൂക്കൾ 

-------- ശ്രുതി വിൽ‌സൺ തേക്കത്ത് 





Thursday, April 28, 2016

As I drift away ....

If I am what I feel
Then I am a tissue paper,
White and jaded!

Rough hands ripped me out of the closet
Twisting and twirling me,
Shredding me into a million splinters!

I know not, whom to blame
As I get hurled into the abyss
And I resign to grim darkness!


--------- Sruthi Wilson Thekkath

Wrote this after the sudden demise of actor Pratyusha Banerjee! I seriously cannot understand why the majority of women in our country choose to be submissive and be doormats! Empowerment of women is the need of the hour! 

Tuesday, April 12, 2016

ഒരു പിടി വാക്കുകൾ 


കവിത

ചിതലരിച്ച താളുകളിൽ
പണ്ടെങ്ങോ കുറിച്ചിട്ട
അക്ഷരക്കൂട്ടുകൾ

തൂലിക

ദുഃഖം പെയ്തു തീരാതെ
വേദനകൾ വരികളാകുമ്പോൾ
വിരൽത്തുമ്പിൽ തീമഴയായ് നീ....

മഷി

ഉരുകിയെൻ ആത്മാവിൽ
നിന്നു൦ വീണുടയുന്നോരീ
കറുത്ത സ്വപ്‌നങ്ങൾ

കടലാസ്

ബന്ധനങ്ങളുടെ ചങ്ങലക്കണ്ണികളിൽ കുരുങ്ങി
മുറിവുണങ്ങാത്ത ചിന്തകൾ
ചിതറിക്കിടക്കുന്നു  മഷിപടർപ്പിൽ

-------------- ശ്രുതി വിൽ‌സൺ തേക്കത്ത്‌