Thursday, November 8, 2012

നടന തിലകത്തിനു എന്‍റെ ആത്മപ്രണാമം

മലയാളം സിനിമയുടെ പെരുന്തച്ചന്, നടനതിലകത്തിനു അശ്രുപൂജ കൊണ്ടൊരു എളിയ പ്രണാമം.... 

ഇത് തിലകന്‍ സാറിനു വേണ്ടി ഗ്ലിസറിന്‍ തേച്ചവരുടെ ഓര്‍മ്മക്കുറിപ്പല്ല..... ഒരു സാധാരണ സിനിമാപ്രേമിയുടെ ഹൃദയ ധമനികളിലെന്നും മായാതെ തങ്ങി നില്‍കുന്ന ഒരായിരം അനശ്വര കഥാപാത്രങ്ങളെ സമ്മാനിച്ച ഈ തലമുതിര്‍ന്ന കാരണവര്‍ക്കുള്ള ആത്മപ്രണാമം... 

നിസ്സഹായനായ അച്ഛനായി, വാത്സല്യ പാല്‍ക്കടല്‍ ചൊരിയുന്ന മുത്തശ്ശനായി,
വേദമന്ത്രങ്ങളില്‍ നിപുണനായ തിരുമേനിയായി, പട്ടാള ചിട്ടയുള്ള കാരണവരായി, കറുത്ത
കട്ടിക്കണ്ണടയിലൂടെ വിദ്യാര്‍ഥികളെ വിറപ്പിക്കുന്ന കണിശക്കാരനായ കണക്കു മാഷായി അദ്ദേഹം മലയാള മനസ്സുകളെ കീഴടക്കി....

കിരീടത്തിലെ സേതുവിന്‍റെ അച്ഛനുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന ഒരുപാട് പിതാക്കന്മാര്‍ ഉണ്ടായിട്ടുണ്ടാവും തൊണ്ണൂറുകളിലെ
കേരളക്കരയില്‍......................... ജീവിതത്തിന്‍റെ ഊരാക്കുടുക്കുകളില്‍ നീറി പുകഞ്ഞ അച്യുതന്‍ നായരുടെ നിസ്സഹായത കണ്ടു പിടഞ്ഞിരുന്നു നമ്മളെല്ലാം... തന്‍റെ എല്ലാം
എല്ലാമായ പുത്രന്‍ യൌവ്വനവും ഭാവിയും ഒരു നിമിഷം കൊണ്ട് എറിഞ്ഞുടച്ചപ്പോള്‍ തകര്‍ന്നത് ആ പിതാവിന്‍റെ കനവുകലിലേക്കുള്ള നൂല്‍പ്പാലമാണ്....

സ്ഫടികത്തിലെ ചാക്കോ മാഷ്‌ "ഗണിതം കൊണ്ടാണ്
ഈ ഭൂഗോളം കറങ്ങുന്നതെന്നു
പ്രഖ്യാപിക്കുമ്പോള്‍............." അറിയാതെയെങ്കിലും കണക്കിനെ പ്രാകാതിരുന്നവര്‍ ഇക്കൂട്ടത്തില്‍ ഉണ്ടാവുമോ അറിയില്ല....

മയില്‍പ്പീലിക്കാവിലെ വല്ല്യത്താനേ തെല്ലു ഭയത്തോടെ മാത്രമേ ഇന്നുമെനിക്ക്‌ ഓര്‍ക്കാന്‍ കഴിയൂ... ഗായത്രി കുട്ടിയിലൂടെ കുട്ടിമാണിയെ തേടുന്ന വിക്കുള്ള വല്യത്താന്‍
വിറപ്പിക്കുന്ന ഓര്‍മ്മയായി മസ്തിഷ്കത്തില്‍ ഭയത്തിന്‍റെ വിത്തുകള്‍ വിതക്കുന്നു.....

ഇന്ത്യന്‍ റുപ്പീ എന്ന ഇന്നത്തെ തലമുറയുടെ സിനിമ കണ്ടപ്പോള്‍ എനിക്കൊന്നു വ്യക്തമായിരുന്നു യഥാര്‍ത്ഥ പ്രതിഭയെ മറച്ചുപിടിക്കാന്‍
ഒരു
സംഘടനയ്ക്കും ആവില്ല.... ഇന്നത്തെ നടന്മാരെപ്പോലെ ജിം ബോഡിയും ഡിസൈനര്‍ വസ്ത്രങ്ങളും ഇല്ല ഇന്ത്യന്‍ റുപ്പിയിലെ അച്ച്യുത മേനോന്... But at many a places Achutha Menon has out shined JP the hero. Thilakan with his brilliant portrayal of the renagade he is.... proved that, there are simply no substitues for sheer brilliance and talent... Hats off to the genius in him which brilliantly captivated the audience in "Indian Rupee" and for giving it a mysterious touch..... One of the best characters woven by Renjith, one couldn't ask for more from Thilakan... In the scene where Prithviraj (JP) squeals to Achutha Menon (Thilakan) "Where were you all these years???" Audience can't help but wonder why Thilakan was forced into a sabbatical by the film fraternity.

ജീവിതത്തിലും സിനിമയിലും തനതായ ശൈലി വച്ച് പുലര്‍ത്തിയിരുന്ന തിലകന്‍ എന്ന വ്യക്തി, വിപ്ലവത്തിന്‍റെ ശരങ്ങള്‍ എറിഞ്ഞിരുന്നു മലയാള സിനിമയിലെ
താരസമ്രാട്ടുകള്‍ക്കു നേരെയും തെല്ലും
സങ്കോചമില്ലാതെ..... I salute the renegade in him for throwing questions at the system and for sticking to his principles.

മലയാള സിനിമാ സംഘടനകളുടെ കാര്‍മേഘത്തില്‍ നിറം മങ്ങുന്ന പ്രതിഭയല്ലായിരുന്നു തിലകന്‍
സാറിന്‍റെതു.... ഗാംഭീര്യം സ്ഫുരിക്കുന്ന ശബ്ദവും, അഭിനയ സമ്പത്തിന്‍റെ പൈതൃകം പോലെ നിലകൊണ്ടിരുന്ന തീക്ഷ്ണമായ കണ്ണുകളും കട്ടിപ്പുരികവും, തിലകനെന്ന വ്യക്തിയുടെ നിശ്ചയം വിളിച്ചോതുന്ന വിടര്‍ന്ന ചുണ്ടുകളും... നിമിഷം കൊണ്ട് മാറി മറിയുന്ന മുഖഭാവങ്ങളും കൊണ്ട് അദ്ദേഹം അനായാസം പ്രേക്ഷക മനസ്സുകളില്‍ ചിരകാല പ്രതിഷ്ഠ നേടികഴിഞ്ഞിരുന്നു...
ഉദയ സൂര്യനെപ്പോലെ തന്‍റെ
അഭിനയപാടവത്തിന്‍റെ മികവിനാല്‍ മാത്രമാണ് അദ്ദേഹം എന്നും ജ്വലിച്ചിരുന്നത്....

I think he is the Antony Hopkins of Mollywood… Just like Antony Hopkins making his screen presence felt in classics like "Silence of the Lambs" not with the length of his performance but with his magnetic personality, Thilakan has also mesmerized the Mollywood audience for decades with his magnanimous persona.

സരസ്വതീ ദേവി കനിഞ്ഞരുളിയ ഈ മഹാനടനെ വിസ്മരിക്കാന്‍ മലയാളത്തിനാവുമോ???? ആരോടാണ് ചോദിക്കേണ്ടത്‌ അന്ധരും, ബധിരരും, മൂകരുമായ ഈ ലോകത്തോടോ??? ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ കേള്‍ക്കാന്‍ നമ്മുടെയെല്ലാം ജീവിതം ഇനിയും ബാക്കി...

ഓര്‍മ്മയുടെ ബാക്കിപത്രം അവശേഷിപ്പിച്ചു കൊണ്ട് തിലകന്‍ സാര്‍ ചിതയില്‍ അമരുമ്പോള്‍......... ചോര പൊടിയുന്ന തൂലികയില്‍ നിന്നിതാ അങ്ങേക്കായി
രണ്ടിറ്റു ഗംഗാജലം... അഗ്നി മഴയില്ലാത്ത ഒരു അന്ത്യയാത്രയിലേക്ക്.... പക്ഷെ എന്തേ കുട്ടീ നീ മറന്നോ.... ഓര്‍മ്മകള്‍ക്ക് അന്ത്യമില്ലല്ലോ ....

May your soul rest in ever lasting peace in the hearts
of millions....

--Sruthi Wilson Thekkath.